കഴക്കൂട്ടം: വാഹന പരിശോധനക്കിടയിൽ ഓട്ടോയിൽ കടത്തിയ 36.5 ലിറ്റർ വിദേശമദ്യവുമായി രണ്ടുപേർ അറസ്റ്റിൽ. സെന്റ് ആൻഡ്രൂസ് സ്വദേശി ആന്റണി (42), വലിയതുറ സ്വദേശി റിനോയ് (36) എന്നിവരാണ് പിടിയിലായത്.
ഇന്നലെ ഉച്ചയോടെ കഴക്കൂട്ടം മേൽപ്പാലത്തിനു സമീപം കഴക്കൂട്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോയിൽനിന്നും മദ്യംകണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.