ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ അഞ്ചുപ​വ​ന്‍റെ മാ​ല ക​വ​ർ​ന്നു
Monday, September 9, 2024 7:09 AM IST
വി​ഴി​ഞ്ഞം: പെ​രി​ങ്ങ​മ്മ​ല പു​ല്ലാ​ന്നി​മു​ക്കി​ൽ വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന അഞ്ചു പവന്‍റെ മാ​ല​യും 5000 രൂ​പ വി​ല​വ​രു​ന്ന വാ​ച്ചും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300 രൂ​പ​യും മോ​ഷ്ടാ​വ് ക​വ​ർ​ന്നു.

പെ​രി​ങ്ങ​മ്മ​ല പു​ല്ലാ​ന്നി​മു​ക്കി​ൽ റ​വ​ന്യൂ വ​കു​പ്പ് ത​ഹ​സീ​ൽ​ദാ​ർ സു​നീ​ഷ് കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.15 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭാ​ര്യ മെ​ർ​ളി​ൻ ഉ​ഷ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വാ​ച്ചും പെെ​സ​യു​മാ​ണ് ക​വ​ർ​ന്ന​ത്. സം​ഭ​വസ​മ​യം വീ​ട്ട​മ്മ​യും മ​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.


ക​ഴു​ത്തി​ലെ മാ​ല വ​ലി​ച്ചുപൊ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ർ​ളി​ൻ ഞെ​ട്ടി ഉ​ണ​ർ​ന്നെ​ങ്കി​ലും മോ​ഷ്ടാ​വ് ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നി​ടെ മാ​ല​യു​ടെ ഒ​രു ക​ഷ്ണം വീ​ട്ടി​നു​ള്ളി​ൽ വീ​ണു കി​ട​ന്ന നി​ല​യി​ൽ ല​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. വീ​ടി​ന്‍റെ ഒ​രു വ​ശ​ത്തെ വാ​തി​ലി​ന്‍റെ കീ​ഴ്പ്പ​ടി പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തുക​ട​ന്ന​ത്.