വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു
1459811
Tuesday, October 8, 2024 10:47 PM IST
കഴക്കൂട്ടം: വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കഴക്കൂട്ടം പുല്ലാട്ടുകരി ലക്ഷം വീട്ടിൽ കൃഷ്ണമ്മ (65)യാണ് മരിച്ചത്. കഴിഞ്ഞ രാവിലെ എട്ടോടെയായിരുന്നു സംഭവം. വീട്ടുജോലി ചെയ്യുന്ന കൃഷ്ണമ്മ ജോലിക്കായി പോകവേ റയിൽവേ പാളം കടക്കുമ്പോഴാണ് അപകടം ഉണ്ടായത്.
രാവിലെ ചാറ്റൽ മഴ ഉണ്ടായിരുന്നതിനാൽ കുടപിടിച്ചു കൊണ്ട് പോയ കൃഷ്ണമ്മ ഇരു ഭാഗത്തു നിന്നും ട്രെയിൻ വരുന്നത് കണ്ടില്ല. തിരുവനന്തപുരത്തു നിന്നും വന്ന ട്രെയിൻ തട്ടിയ വീട്ടമ്മ എതിരെയുള്ള പാളത്തിലൂടെ കണിയാപുരം ഭാഗത്ത് നിന്നും വന്ന ട്രെയിൻ തട്ടി മരിച്ചു .മക്കൾ: മണിച്ചി,സിന്ധു. മരുമക്കൾ: സതീശൻ,കുട്ടപ്പൻ.