വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സമ്മേളനം നാളെ
1224021
Saturday, September 24, 2022 12:01 AM IST
നിലന്പൂർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ(സിഐടിയു) രണ്ടാമത് ജില്ലാ സമ്മേളനം 25, 26 തീയതികളിൽ നിലന്പൂരിൽ നടക്കുമെന്നു ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകുന്നേരം നാലിനു നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നു ചന്തക്കുന്നിലേക്ക് പ്രകടനം നടത്തും. ചന്തക്കുന്ന് ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തുന്ന പൊതുയോഗം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും.
26ന് നിലന്പൂർ പീവീസ് ആർക്കേഡിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്യും. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, പി.വി. അൻവർ എംഎൽഎ, വി.പി. സക്കറിയ, ജോർജ് കെ. ആന്റണി, ആർ.വി. ഇഖ്ബാൽ, നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലിം തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിൽ 8000 ത്തിലധികം വഴിയോര കച്ചവട തൊഴിലാളികളാണുള്ളത്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പി.വി. ഇസ്മായിൽ, വൈസ് പ്രസിഡന്റ് വി.കെ. കുമാരൻ, മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷാജഹാൻ, മുനിസിപ്പൽ ജോയിന്റ് സെക്രട്ടറി പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.