പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ രജതജൂബിലി ആഘോഷം നടത്തി
1263785
Wednesday, February 1, 2023 12:02 AM IST
പെരിന്തൽമണ്ണ: കുടുംബശ്രീയുടെ 25-ാം വാർഷികത്തിനോടനുബന്ധിച്ചു പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീ സിഡിഎസ് ന്ധചുവട് 2023 ന്ധ എന്ന പേരിൽ കലാ സംസ്കാരിക പരിപാടി അലങ്കാർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
മലപ്പുറം ജില്ലയിലെ മാതൃക കുടുംബശ്രീയായ പെരിന്തൽമണ്ണ നഗരസഭ കുടുംബശ്രീയുടെ വാർഷിക പരിപാടി നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സണ് എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ചു. സിനിമ താരം എൻ. പി. നിസ മുഖ്യാതിഥിയായി.
നഗരസഭ സെക്രട്ടറി ജി. മിത്രൻ, ജില്ലാമിഷൻ കോ ഓഡിനേറ്റർ ജാഫർ, കുടുംബശ്രീ മെന്പർ സെക്രട്ടറി ഹാരിഫ ബീഗം, ജില്ലാ പ്രോഗ്രാം മാനേജർ രാകേഷ്, സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കൗണ്സിലർമാർ, സിഡിഎസ് ചെയർപേഴ്സണ് വി.കെ. വിജയ, സിഡിഎസ് വൈസ് ചെയർപേഴ്സണ് പി.കെ. സീനത്ത് എന്നിവർ പ്രസംഗിച്ചു.