വ​ന​പാ​ല​ക​രും ക്ല​ബ് അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും കൈ​കോ​ർ​ത്തു: വ​ന​മേ​ഖ​ല പ്ലാ​സ്റ്റി​ക് മാ​ലി​ന്യ മു​ക്ത​മാ​ക്കി
Thursday, June 1, 2023 12:42 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​നി​ലെ വ​ന​പാ​ല​ക​രും എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ക്ല​ബ് അം​ഗ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് എ​ര​ഞ്ഞി​മ​ങ്ങാ​ട് മു​ത​ൽ കാ​ഞ്ഞി​ര​പ്പ​ടി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക്ക് മ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​ത്തി​യ​ത്. ശേ​ഖ​രി​ച്ച മാ​ലി​ന്യ​ങ്ങ​ൾ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​സേ​ന​ക്ക് കൈ​മാ​റു​മെ​ന്ന് അ​ക​ന്പാ​ടം ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർ വി.​കെ. മു​ഹ​സി​ൻ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി​ദി​നം, വ​ന​ദി​നം എ​ന്നി പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് മാ​ലി​ന്യ മു​ക്​ത​മാ​ക്കാ​ൻ ക്ല​ബ് അം​ഗ​ങ്ങ​ൾ സ​ഹ​ക​രി​ക്കാ​റു​ണ്ടെ​ന്ന് എ​ര​ഞ്ഞി​മ​ങ്ങാ​ട് ബ്ലൂ​സ്റ്റാ​ർ ക്ല​ബ് സെ​ക്ര​ട്ട​റി റ​ജീ​സ് പ​റ​ഞ്ഞു. മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​നു​ള്ള കേ​ന്ദ്ര​ങ്ങ​ള​ല്ല പൊ​തു​യി​ട​ങ്ങ​ളും വ​ന​മേ​ഖ​ല​യു​മെ​ന്ന് ഓ​രോ​ത്ത​രും തി​രി​ച്ച​റി​യ​ണ​മെ​ന്നും മാ​ലി​ന്യ മു​ക്ത ചാ​ലി​യാ​റി​നാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക്ല​ബ് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.