സാമൂഹ്യ സുരക്ഷാ പെൻഷൻ: ഇടതുപക്ഷവാദം തെറ്റെന്ന് എസ്ടിയു
1565820
Monday, June 9, 2025 6:04 AM IST
പെരിന്തൽമണ്ണ: സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹിക സുരക്ഷാ പെൻഷൻ അഞ്ച് വർഷം കൊണ്ട് 2500 രൂപയാക്കുമെ ന്ന് പറഞ്ഞവർ ഒന്പത് വർഷം കേരളം ഭരിച്ചിട്ടും 1600 രൂപ മാത്രമാണ് നൽകാൻ കഴിഞ്ഞതെന്നതിന്റെ ജാള്യത മറക്കാനാണ് പെൻഷൻ വിവാദവുമായി യുഡിഎഫിനെതിരേ രംഗത്തിറങ്ങിയിരിക്കുന്നതെന്ന് എസ്ടിയു പാതാക്കര മേഖലാ കണ്വൻഷൻ ആരോപിച്ചു.
കണ്വൻഷൻ എസ്ടിയു സംസ്ഥാന സെക്രട്ടറി സി. അബ്ദുൾനാസർ ഉദ്ഘാടനം ചെയ്തു. എസ്ടിയു പ്രസിഡന്റ് സ്രാന്പിക്കൽ ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പച്ചീരി ഫാറൂക്ക് മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് തെക്കത്ത് ഉസ്മാൻ, കഎംസിസി ഉമ്മുൽ ഖുയീൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പുളിക്കൽ ഉണ്ണീൻകുട്ടി, മുസ്ലിം ലീഗ് മുനിസിപ്പൽ ട്രഷറർ പച്ചീരി ജലാൽ, ലീഗ്, എസ്ടിയു നേതാക്കളായ കുന്നത്ത് സലാം, കാട്ടുങ്ങൽ നാസർ, താണിയൻ റഫീക്ക്, അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു.