വിജയികളെ പികെഎസ് അനുമോദിച്ചു
1565821
Monday, June 9, 2025 6:04 AM IST
അങ്ങാടിപ്പുറം: പട്ടികജാതി ക്ഷേമസമിതി (പികഐസ്) അങ്ങാടിപ്പുറം വെസ്റ്റ് ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. പികഐസ് മങ്കട ഏരിയ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെംബറുമായ കെ. ദിലീപ് ഉദ്്ഘാടനം ചെയ്തു.
കെ.സി. അയ്യപ്പൻ അധ്യക്ഷനായിരുന്നു.
പികഐസ് അങ്ങാടിപ്പുറം ലോക്കൽ സെക്രട്ടറി വി.പി. സുരേഷ്, സുബീഷ്, ബബിത, ജയശ്രീ പള്ളിയാൽപാടത്ത്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് മൊമ്മെന്േറായും പഠനോപകരണങ്ങളും വിതരണം ചെയ്തു. ലോക്കൽ കമ്മിറ്റി പ്രസിഡന്റ് കെ. രാധാകൃഷ്ണൻ സ്വാഗതവും ജയൻ മാന്പിക്കുന്നത്ത് നന്ദിയും പറഞ്ഞു.