കെഎൽസിഎ പ്രതിഷേധിച്ചു
1565822
Monday, June 9, 2025 6:04 AM IST
പെരിന്തൽമണ്ണ: ഒഡീഷയിൽ ആക്രമിക്കപ്പെട്ട വൈദികർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പെരിന്തൽമണ്ണ ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിലെ കഐൽസിഎ യൂണിറ്റ് പ്രതിഷേധ യോഗം നടത്തി. രൂപത വൈസ് പ്രസിഡന്റ് എ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ലില്ലി ജോർജ് അധ്യക്ഷത വഹിച്ചു. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറന്പിലിന്റെയും സഹവികാരി ഫാ. സിനോജിന്റെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഇടവകയിലെ മുഴുവൻ ജനങ്ങളും പങ്കെടുത്തു. കഐൽസിഎ യൂണിറ്റ് ട്രഷർ എ.ടി.ജോസ് സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.