വ​ട​ക​ര​യി​ൽ 28 മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Saturday, November 26, 2022 12:05 AM IST
വ​ട​ക​ര: റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ട​ക​ര​യി​ല്‍ 28 മു​ത​ല്‍ ഡി​സ​ബം​ര്‍ ഒ​ന്നു​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം.
അ​ട​ക്കാ​ത്തെ​രു ജം​ഗ്ഷ​ന്‍ മു​ത​ല്‍ അ​ഞ്ച് വി​ള​ക്ക് ജം​ഗ്ഷ​ന്‍ വ​രെ​യും പാ​ര്‍​ക്ക് റോ​ഡി​ലും ഈ ​റോ​ഡു​ക​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പോ​ക്ക​റ്റ് റോ​ഡു​ക​ളി​ലും 28 മു​ത​ല്‍ ഡി​സം​ബ​ര്‍ ഒ​ന്നു​വ​രെ വാ​ഹ​ന ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ട്രാ​ഫി​ക്ക് റ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.
പ​ഴ​യ സ്റ്റാ​ൻ​ഡി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ​ര്‍​വീ​സ് ബ​സു​ക​ള്‍ പൂ​ര്‍​ണ​മാ​യും പു​തി​യ സ്റ്റാ​ൻ​ഡി​ലേ​ക്ക് മാ​റ്റും. പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​ലും കോ​ട്ട​പ്പ​റ​മ്പി​ലും ക​ലോ​ത്സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്‌​കൂ​ള്‍ ബ​സു​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​തി​നും ത​ല​ശേ​രി, കു​റ്റ്യാ​ടി-​തൊ​ട്ടി​ല്‍​പാ​ലം ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ലോ​ക്ക​ല്‍ ബ​സു​ക​ള്‍ ബൈ​പാ​സ് വ​ഴി ലി​ങ്ക് റോ​ഡി​ല്‍ പ്ര​വേ​ശി​ച്ച് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.
വി​ല്ല്യാ​പ്പ​ള്ളി, ആ​യ​ഞ്ചേ​രി ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ബ​സു​ക​ള്‍ ബൈ​പ്പാ​സ് വ​ഴി ലി​ങ്ക് റോ​ഡി​ല്‍ പ്ര​വേ​ശി​ച്ച് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കും.