മദ്യനിരോധന സമിതി സംസ്ഥാന വാഹനജാഥ ഇന്ന് കോഴിക്കോട്
1262036
Wednesday, January 25, 2023 12:38 AM IST
കോഴിക്കോട്: മദ്യനിരോധന സമിതി സംസ്ഥാന വാഹനജാഥ ഇന്ന് ജില്ലയിൽ പ്രവേശിക്കും. ജനുവരി അഞ്ചിന് ആരംഭിച്ച ജാഥയാണിത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകിയിരുന്നു മദ്യ നിയന്ത്രണാധികാരം പുന:സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടരത്തുന്നത്. രാവിലെ ഒൻപതിന് അഴിയൂർ, 10ന് ചോമ്പാല, 10.30ന് നാദാപുരം റോഡ്, 11ന് ഓർക്കാട്ടേരി, 11.30ന് നാദാപുരം, ഒരു മണി കുറ്റ്യാടി, 2.30 കക്കട്ടിൽ, മൂന്ന് വില്യാപ്പള്ളി, 3.30ന് തിരുവള്ളൂർ, നാലിന് വടകര, അഞ്ചിന് മേപ്പയ്യൂർ, 5.30-ന് പയ്യോളി അങ്ങാടിയിൽ സമാപിക്കും. സംസ്ഥാന പ്രസിഡന്റ് ഇയച്ചേരി കുഞ്ഞികൃഷ്ണൻ , ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ എന്നിവരാണ് ജാഥക്ക് നേതൃത്വം നൽകുന്നത്.