കാർഷിക മേഖലയെ തീർത്തും അവഗണിച്ച ബജറ്റ് : കർഷക കോൺഗ്രസ്
1265218
Sunday, February 5, 2023 11:22 PM IST
കോഴിക്കോട്: കാർഷിക മേഖലയെ പൂർണ്ണമായും അവഗണിച്ചു കൊണ്ടാണ് കേരള ബജറ്റെന്ന് കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. വർധിപ്പിച്ച ഭൂനികുതിയും, ഭൂമിയുടെ ന്യായവില ഉയർത്തലും കർഷകർക്ക് ദോഷമായി ബാധിക്കും. കടകെണിയിലായിരിക്കുന്ന കർഷകന് ഭൂമി വിറ്റ് കടം വീട്ടാനുള്ള സാഹചര്യം പോലും നഷ്ടമാകും, ജപ്തി നടപടികൾ നേരിടുന്ന കർഷകർക്ക് ആശ്വാസമാകുന്ന യാതൊരു പ്രഖ്യാപനങ്ങളും ഇല്ല . റബറിന്റെ താങ്ങുവില 250 രൂപയാക്കും എന്ന് പ്രകടനപത്രികയിൽ വാഗ്ധാനം ചെയ്തവർ 200 രൂപയെങ്കിലും താങ്ങുവില പ്രഖ്യാപിക്കാൻ റബ്ബറിന് അറുനൂറ് കോടി വകയിരുത്തി എന്ന് പറയുമ്പോൾ കഴിഞ്ഞ തവണ പ്രഖ്യാപിച്ച് 500 കോടിയിൽ കർഷകർക്ക് എത്ര രൂപ നൽകിയെന്ന് പറയുവാനുള്ള ആർജ്ജവം സർക്കാർ കാണിക്കണമെന്നും ആവശ്യപ്പെട്ടു. യോഗം ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് മാജൂഷ് മാത്യൂസ് അധ്യക്ഷത വഹിച്ചു.