ജില്ലാ സമ്മേളനം 18ന്
1277900
Wednesday, March 15, 2023 11:58 PM IST
കോഴിക്കോട്: വുഡ് ക്രാഫ്റ്റ് ഓണേഴ്സ് വെല്‍ഫയര്‍ ഓര്ഗനൈസേഷന് ജില്ലാ സമ്മേളനം 18ന് സിറ്റി പാലസ് ഓഡിറ്റോറിയത്തില്‍ രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10 എച്ച്. പി. വരെ പ്രവര്‍ത്തിക്കുന്ന ചെറുകിട മരാധിഷ്ഠിത യൂണിറ്റുകളെ പൊലുഷന്‍ ലൈസന്‍സ്, ഫോറസ്റ്റ് ലൈസന്‍സ് എന്നിവയില്‍ നിന്നും ഒഴിവാക്കണമെന്നും ചെറുകിട മരാധിഷ്ഠിത മേഖലകളിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ കമ്മീഷനെ നിയമിക്കണമെന്നും അവര്‍ പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അസോസിയേഷന് പ്രവര്‍ത്തകര്‍ 500 സ്റ്റൂളുകള്‍ സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഭരതന് പുത്തൂര്‍വട്ടം, ബി. സി. റഷീദ്, എം. ഷാജി, സുനില്‍ കുമാര്‍ പന്നിക്കോട്, ശശാങ്കന് വേങ്ങേരി എന്നിവര്‍ പങ്കെടുത്തു.