ആർച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ നേതൃത്വത്തിനേറ്റ പ്രഹരം: ഫാര്‍മേഴ്സ് റിലീഫ് ഫോറം
1280719
Saturday, March 25, 2023 12:39 AM IST
താമരശേരി: തലശേരി രൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി കര്‍ഷകര്‍ക്കായി നടത്തിയ പ്രസ്താവന ഭരണ, പ്രതിപക്ഷ രാഷ്ട്രീയ മേലാളന്മാരുടെ തലച്ചോറിനേറ്റ കടുത്ത പ്രഹരമാണെന്ന് ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രസ്താവനയില്‍ പറഞ്ഞു. ബിഷപിന്റെ പ്രസ്താവനയെ രാഷ്ട്രീയവത്്കരിച്ച് കര്‍ഷകര്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ഭരണ, പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ തന്ത്രം കര്‍ഷകര്‍ക്കിടയില്‍ വിലപ്പോകില്ല.
പ്രസ്താവന ഏതെങ്കിലുമൊരു മത വിഭാഗത്തിലെ കര്‍ഷകര്‍ക്കു വേണ്ടി മാത്രമല്ല, കേരളത്തിലെ മുഴുവന്‍ കര്‍ഷകര്‍ക്കും വേണ്ടിയുള്ളതാണ്. ഇതില്‍ വര്‍ഗീയ സ്വഭാവമുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്നും ഫാര്‍മേഴ്സ് റിലീഫ് ഫോറം പ്രസ്താവനയില്‍ പറയുന്നു.
പുഴ വൃത്തിയാക്കി
തിരുവമ്പാടി: സൗപർണിക പബ്ലിക് ലൈബ്രറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തിന്റെ ഭാഗമായി തടയണയിലെ പലക മാറ്റിയിടുകയും പുഴ വൃത്തിയാക്കുകയും ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജോമോൻ ലൂക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി സാലസ് മാത്യു, കമ്മിറ്റി അംഗങ്ങളായ സി.ബി. അനിൽ, പി.കെ. സജിത്ത്, കെ.സി. മാത്യു, എൻ.എ. സോമൻ എന്നിവർ നേതൃത്വം നൽകി.
ലൈബ്രറി ഹാളിൽ വച്ച് ജലസംരക്ഷണം സാമൂഹ്യ ബാധ്യത എന്ന വിഷയത്തിൽ സെമിനാർ നടത്തി. കല്ലുരുട്ടി സെന്റ് തോമസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ സജി ലൂക്കോസ് സെമിനാറിന് നേതൃത്വം നൽകി. പി.കെ. സജിത്ത് അധ്യക്ഷത വഹിച്ചു. കെ.ഡി. വിനോദ്, സി.ബി. അനൂപ് എന്നിവർ പ്രസംഗിച്ചു.