ശ്രീകോവില്‍ നിര്‍മാണ നിധിയിലേക്ക് അഞ്ചുലക്ഷം
1415743
Thursday, April 11, 2024 5:16 AM IST
കോഴിക്കോട്: സൈബര്‍ പാര്‍ക്കിനു സമീപം പൊന്നങ്കോട്ട്കുന്ന് തൃക്കൈപ്പറ്റ മഹാക്ഷേത്ര ശ്രീകോവില്‍ നിര്‍മാണ നിധിയിലേക്ക് പ്രമുഖ വ്യവസായി ശ്രീകുമാര്‍ കോര്‍മത്ത് അഞ്ചുലക്ഷം രൂപ സംഭാവന നല്കി. ക്ഷേത്രകമ്മിറ്റി രക്ഷാധികാരി പി.വി. ചന്ദ്രന് സംഭാവന ഏറ്റുവാങ്ങി.
ക്ഷേത്രം ട്രസ്റ്റിമാരായ എ.കെ. പ്രശാന്ത്, കെ.എം. സുധീന്ദ്രന്‍, മീഡിയാ കമ്മിറ്റി ചെയര്മാന് പുത്തൂര്‍മഠം ചന്ദ്രന്, സുദര്ശന് ബാലന് എന്നിവര്‍ സംബന്ധിച്ചു. 21 മീറ്റര്‍ ഉയരത്തിലും 51 മീറ്റര്‍ ചുറ്റളവിലുമാണ് ശ്രീകോവില്‍ നിര്‍മിക്കുന്നത്.