പൂഴിത്തോട് - പടിഞ്ഞാറത്തറ റോഡ് യാഥാർഥ്യമാക്കാൻ മുന്നിലുണ്ടാവും: ഷാഫി പറമ്പിൽ
1417394
Friday, April 19, 2024 5:24 AM IST
ചെമ്പനോട: പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡ് യാഥാർഥ്യമാക്കാൻ മലയോര ജനതയുടെ ഒപ്പമുണ്ടാകുമെന്ന് വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ.
പതിറ്റാണ്ടുകളായി ഈ നാട്ടുകാർ ആവശ്യപ്പെടുന്ന റോഡിന്റെ അനുമതിക്കായി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തും. തെരഞ്ഞെടുപ്പ് ജയിച്ചാൽ ജൂണിൽ തന്നെ ഇതിന്റെ പ്രവർത്തനം തുടങ്ങും. ആദ്യഘട്ടമായി ജനകീയ സമരം സംഘടിപ്പിക്കും.
വന്യമൃഗ ശല്യം മൂലം ദുരിതമനുഭവിക്കുന്ന മലയോര കർഷകന്റെ ദുരിതങ്ങൾക്ക് അറുതിവരുത്താൻ ജനപ്രതിനിധി എന്ന നിലയിൽ ആവുന്നതെല്ലാം ചെയ്യുമെന്നും ചെമ്പനോടയിലെ സ്വീകരണ പരിപാടിയിൽ അദ്ദേഹം പറഞ്ഞു.