ജനമൈത്രി പോലീസ് ബാഡ്മിന്റണ്‍ ടൂർണമെന്റ് നടത്തി
1225709
Thursday, September 29, 2022 12:09 AM IST
കന്പളക്കാട്: ജനമൈത്രി പോലീസ് ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി പള്ളിമുക്ക് സ്മാഷ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ബി ലെവൽ ഷട്ടിൽ ടൂർണമെന്റിൽ ഷബീർ-അഷറഫ് ടീം ഒന്നും അൻസാർ-സജീർ ടീം രണ്ടും സ്ഥാനം നേടി. നർകോട്ടിക് സെൽ ഡിവൈഎസ്പി എം.യു. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ലത്തീഫ് മേമാടൻ അധ്യക്ഷത വഹിച്ചു.
കന്പളക്കാട് പോലീസ് ഇൻസ്പെക്ടർ എം.എ. സന്തോഷ്, സ്മാഷ് ഇൻഡോർ സ്റ്റേഡിയം ചെയർമാൻ കെ.കെ. മൊയ്തു, വി.സി. ഷൈജൽ, കെ.വി. ഹരിദാസൻ, മുരളീധരൻ കളരിപ്പൊയിൽ, കെ. അജിത്, സിപിഒ ഇർഷാദ് മുബാറക്, വി. കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു. ടൂർണമെന്റിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.