അതിമാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
1225710
Thursday, September 29, 2022 12:09 AM IST
പുൽപ്പള്ളി: പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി.ആർ. മനോജും സംഘവും ദേവർഗദ്ധയിൽ നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു.
പുൽപ്പള്ളി ചെറ്റപ്പാലം പൂളക്കൽ നെബിൻ, മരക്കടവ് വട്ടത്തൊട്ടിയിൽ ആൽബിൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 0.470 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എസ്ഐ കെ.വി. ബെന്നി, സിപിഒ മാരായ ദേവജിത്, അബ്ദുൾ നാസർ, പ്രജീഷ്, അയ്യപ്പൻ, പ്രവീണ്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.