പ്രഫ.രാജഗോപാൽ അനുസ്മരണവും വയലാർ ഗാനാലാപന മത്സരവും
1226088
Thursday, September 29, 2022 11:53 PM IST
സുൽത്താൻ ബത്തേരി: ഗ്രാമഫോണ്‍ ബത്തേരിയുടെ ആഭിമുഖ്യത്തിൽ പ്രഫ.രാജഗോപാൽ അനുസ്മരണവും വയലാർ ഗാനാലാപന മത്സരവും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27നാണ് മത്സരം നടക്കുക. ബത്തേരി ലയണ്‍സ് ഹാളിലാണ് മത്സരം. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. 18 വയസുവരെയുള്ളവർക്കും, 18 വയസിനു മുകളിലുള്ളവർക്കുമാണ് മത്സരം. വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. 18 വയസിന് താഴെയുള്ള വിദ്യാർഥികൾ പ്രായം തെളിയിക്കാനുള്ള ഏതെങ്കിലും രേഖ ഹാജരാക്കണം. എല്ലാ വിഭാഗക്കാർക്കും 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ്.
പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാകും. വിജയികൾക്ക് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെ കാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. മത്സരാർഥികൾക്ക് വയലാർ എഴുതിയ സിനിമ-നാടക ഗാനങ്ങൾ മാത്രം കരോക്കെയിൽ പാടാം. കരോക്കെ മത്സരാർഥികൾ കൊണ്ടുവരേണ്ടതാണ്.
ഒരു മത്സരാർഥിക്ക് ഒരു ഗാനം പാടാനേ അവസരമുണ്ടാവുകയുള്ളു. എന്നാൽ ഒരു സ്ഥാപനത്തിൽ നിന്ന് എത്ര പേർക്കുവേണമെങ്കിലും പങ്കെടുക്കാം. രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കും 9447426568 എന്ന നന്പറിൽ ബന്ധപ്പെടണം.
വാർത്താസമ്മേളനത്തിൽ ഗ്രാമഫോണ്‍ ചെയർമാൻ ബെന്നി ഏബ്രഹാം, കണ്‍വീനർ വി.എൻ. സുരേഷ്ബാബു, സെക്രട്ടറി സുനിൽബാബു, ബേബി ടി. വർഗീസ്, ജയൻ കുപ്പാടി എന്നിവർ പങ്കെടുത്തു.