ഗൂഡല്ലൂരിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം
1226092
Thursday, September 29, 2022 11:54 PM IST
ഗൂഡല്ലൂർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഗൂഡല്ലൂരിൽ ഉജ്വല സ്വീകരണം. ഇന്നലെ വൈകുന്നേരം 4.45ന് കോഴിപ്പാലത്തിലെ ഗൂഡല്ലൂർ ഗവ. കോളജ് പരിസരത്ത് നിന്നാണ് യാത്ര ആരംഭിച്ചത്. പതിനായിരങ്ങളാണ് യാത്രയിൽ അണിനിരന്നത്. യാത്രക്കിടെ വഴിയോരങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകളാണ് അഭിവാദ്യം അർപ്പിച്ചത്. നന്ദട്ടി ശിവൻ ക്ഷേത്രത്തിന് സമീപം ആദിവാസികളുടെ പരന്പരാഗത കലാനൃതങ്ങളിലൂടെയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്.
ചെന്പാല ജിടിഎംഒവിന് സമീപം മുസ്ലിം ലീഗ് പ്രവർത്തകരും അദ്ദേഹത്തെ വരവേറ്റു. ജോഡോ യാത്രയോട് അനുബന്ധിച്ച് ഗൂഡല്ലൂരിലും പരിസരത്തും വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. ഡിഐജി മുത്തുസ്വാമി, എസ്പി ആശിഷ് റാവത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിരുന്നത്.