കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു
1227566
Wednesday, October 5, 2022 11:05 PM IST
കൽപ്പറ്റ: കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. കാക്കവയൽ കൈപ്പാടം കോളനിയിലെ മാധവനാണ്(69) ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടോടെ കാക്കവയൽ വിജയ ബാങ്കിനു സമീപമാണ് മാധവനെ കാട്ടുപന്നി ആക്രമിച്ചത്. മാധവനെ വഴിയോരത്തു ഗുരുതരമായി പരിക്കേറ്റ നിലയിൽ നാട്ടുകാർ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നി ആക്രമിക്കുകയായിരുന്നുവെന്നു വ്യക്തമായത്. മാധവന്റെ ഭാര്യ നേരത്തേ മരിച്ചതാണ്. മൂന്നു മക്കളുണ്ട്. മാധവന്റെ കുടുംബത്തിനു 10 ലക്ഷം രൂപ സമാശ്വാസധനവും ആശ്രിതരിൽ ഒരാൾക്കു ജോലിയും നൽകണമെന്നു ടി. സിദ്ദീഖ് എംഎൽഎ സർക്കാരിനോടു ആവശ്യപ്പെട്ടു.