കാട്ടുപന്നി ആക്രമണത്തിൽ ദന്പതികൾക്കു പരിക്ക്
1245235
Saturday, December 3, 2022 12:33 AM IST
പുൽപ്പള്ളി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ദന്പതികൾക്കു പരിക്കേറ്റു. കാപ്പിസെറ്റ് തെക്കേക്കര ചന്ദ്രബാബു, ഭാര്യ വാസന്തി എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ രാത്രി കാപ്പിസെറ്റ് അങ്ങാടിയിലെ ബേക്കറി അടച്ച് സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്പോഴാണ് സംഭവം.
തോട്ടത്തിൽനിന്നു റോഡിലേക്കു പാഞ്ഞുവന്ന കാട്ടുപന്നി സ്കൂട്ടർ ഇടിച്ചുമറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വാസന്തിയെ(52) മേപ്പാടി ഡിഎം വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചന്ദ്രഭാനുവിന്റെ പരിക്ക് നിസാരമാണ്.
കഞ്ചാവുകേസിൽ പ്രതിക്കു മൂന്നു വർഷം കഠിന തടവ്
കൽപ്പറ്റ: കഞ്ചാവ് കേസിൽ പ്രതിക്കു കോടതി മൂന്നു വർഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാറക്കൽ പറന്പിൽത്തൊടി സൽമാനുവർ ഹാരസിനെയാണ് അഡീഷണൽ സെഷൻസ്(എൻഡിപിഎസ് സ്പെഷൽ) കോടതി ജഡ്ജ് വി. അനസ് ശിക്ഷിച്ചത്. 2018ൽ ചോലാടിയിലാണ് കേസിനു ആസ്പദമായ സംഭവം. 3.300 കിലോഗ്രാം കഞ്ചാവുമായി എക്സൈസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
അന്നത്തെ എക്സൈസ് ഇൻസ്പെക്ടർ റെജിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.യു. സുരേഷ്കുമാർ ഹാജരായി.