കാറിൽ വസ്ത്ര വ്യാപാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
1246020
Monday, December 5, 2022 10:39 PM IST
മാനന്തവാടി: കേളകം സ്വദേശിയായ വസ്ത്ര വ്യാപാരിയുടെ മൃതദേഹം വയനാട് കണിയാരത്ത് തീപ്പിടിച്ചു നശിച്ച കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ കേളകം നാട്ടുനിലത്തിൽ മാത്യുവാണ്(56) മരിച്ചത്.
കണിയാരം ഫാ.ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തായിരുന്നു സംഭവം. ഇന്നലെ ഉച്ചയോടെയാണ് കെഎൽ 58 എം 9451 നന്പർ കാർ തീപ്പിടിച്ച നിലയിൽ പ്രദേശത്തുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടത്. അഗ്നി-രക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീയണച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
മൃതദേഹം പോസ്റ്റുമോർത്തിനു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.