കെെ്രസ്തവ സഭകൾ സ്നേഹത്തിന്റെയും കരുണയുടെയും ചാലക ശക്തികളാകണം: റവ.ഡോ. ജോസഫ് മാർ തോമസ്
1246124
Tuesday, December 6, 2022 12:03 AM IST
കൽപ്പറ്റ: െെെക്രസ്തവ സഭകൾ സ്നേഹത്തിന്റെയും കരുണയുടെയും ചാലക ശക്തികൾ ആകണമെന്ന് ബത്തേരി ബിഷപ് റവ.ഡോ. ജോസഫ് മാർ തോമസ്. മാനന്തവാടി മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹപിതാവായ ദൈവം ഈ ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനമാണ് കർത്താവായ യേശുക്രിസ്തു. സ്നേഹത്തിന്റെയും കരുണയുടെയും ശുശ്രൂഷയാണ് യേശുക്രിസ്തു ഈ ലോകത്തിൽ നിർവഹിച്ചത്.
ആയതിനാൽ ക്രെെസ്തവരുടെ പൊതു നിയോഗമാണ് ഈ സമൂഹത്തിൽ സ്നേഹവും കരുണയും പുലർത്തുക എന്നുള്ളത്. അതിനുള്ള ഉത്തരവാദിത്വമാണ് എക്കുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിനും ഉള്ളത് എന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടിയിലെ ഏഴ് അപ്പോസ്തോലിക സഭകളുടെ കൂട്ടായ്മയാണ് മാനന്തവാടി എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം. യോഗത്തിൽ മാനന്തവാടി എക്യുമെനിക്കൽ ഫോറം പ്രസിഡന്റ് ഫാ. റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു.
ഫാ. ജിമ്മി മൂലയിൽ, ഫാ. ഷാജി, ഫാ. എൽദോസ് മനയത്ത്, ഫാ.റെറ്റി, ഫാ. വർഗീസ് മറ്റമന, മദർ ജനറൽ സിസ്റ്റർ ഫീലോ, സിസ്റ്റർ ഡിവോണ, കെ.എം. ഷിനോജ്, ജോണ് റോബർട്ട്, ജനറൽ സെക്രട്ടറി ജയിംസ് മാത്യു, എൻ.കെ. പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.