വിജയികളെ കാത്ത്....
1246825
Thursday, December 8, 2022 1:12 AM IST
മാനന്തവാടി: കൗമാര കലാമേളയിലെ താരങ്ങൾക്ക് നൽകാനായി ട്രോഫികളും ഷീൽഡും സജ്ജം. ഇനി വിജയികൾ എത്തിയാൽ മാത്രം മതി. ജില്ലാ സ്ക്കൂൾ കലോത്സത്തിന്റെ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ച ദിവസം തന്നെ ട്രോഫികളും വ്യക്തിഗത സമ്മാനങ്ങളും ഒരുക്കി കലോത്സവ ട്രോഫി കമ്മിറ്റി. ഉപജില്ലാതലം, സ്കൂൾ തലം, ഓവറോൾ, റണ്ണേഴ്സ് അപ്പ് എന്നിവക്കുള്ള 89 ട്രോഫികളും മത്സര ഇനങ്ങൾ അവസാനിക്കുന്പോൾ വേദികളിൽ നൽകുന്ന 900 വ്യക്തിഗത ട്രോഫികളുമാണ് 14 വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഒരുക്കിയിരിക്കുന്നത്.