റവന്യു റിക്കവറി അദാലത്ത് 19 മുതൽ
1247048
Friday, December 9, 2022 12:14 AM IST
കൽപ്പറ്റ: ജില്ലയിലെ വിവിധ ബാങ്കുകളിൽ വായ്പാ കുടിശികയായി റവന്യു റിക്കവറി നടപടികൾ സ്വീകരിച്ചു വരുന്ന കേസുകളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. വൈത്തിരി താലൂക്കിലെ അദാലത്ത് 19, 20 തീയതികളിൽ കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂളിൽ നടക്കും. സുൽത്താൻ ബത്തേരി താലൂക്കിൽ 22, 23 തീയതികളിൽ ബത്തേരി മിനി സിവിൽ സ്റ്റേഷൻ ഹാളിലും 26, 27 തീയതികളിൽ പുൽപ്പള്ളി ഐസിഡിഎസ് ഹാളിലുമായി നടക്കും. മാനന്തവാടി താലൂക്കിലെ അദാലത്ത് 28, 29 തീയതികളിൽ മാനന്തവാടി സെന്റ് പാട്രിക് സ്കൂളിലാണ്. രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെയാണ് അദാലത്ത് നടക്കുക.
ജില്ലാ ഭരണകൂടത്തിന്റെയും ലീഡ് ബാങ്കിന്റേയും നേതൃത്വത്തിലുളള അദാലത്തിൽ കുടിശികാർക്ക് പരമാവധി ഇളവുകൾ ലഭിക്കും. വായ്പ കുടിശിക റവന്യു റിക്കവറിയായിട്ടുള്ള വ്യക്തികൾ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന അദാലത്ത് സംബന്ധിച്ച് നോട്ടീസ് സഹിതം ഹാജരാകണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.