മധുര പ്രതികാരമായി അഭിനന്ദിന്റെ ഒന്നാം സ്ഥാനം
1247052
Friday, December 9, 2022 12:14 AM IST
മാനന്തവാടി: അഭിനന്ദിന്റെ ഒന്നാം സ്ഥാനം ഒരു മധുര പ്രതികാരംകൂടിയാണ്. അപ്പീൽ വഴിയെത്തി മത്സരത്തിൽ പങ്കെടുത്താണ് ഹൈസ്ക്കൂൾ വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ മാനന്തവാടി ജിവിഎച്ച്എസ്എസിലെ അഭിന്ദ് ഒന്നാം സ്ഥാനം നേടിയത്. 66 ആണ്ട് പിന്നിടുന്ന കേരളം പ്രതീക്ഷകളും പ്രതിസന്ധികളും എന്ന വിഷയമാണ് മലയാളം പ്രസംഗത്തിന് നൽകിയിരുന്നത്. അപ്പീലിലൂടെയാണ് ജില്ലാ മേളയിൽ മത്സരിക്കാനെത്തിയത്. ഹൈസ്കൂൾ വിഭാഗം മോണോ ആക്ടിൽ രണ്ടാം സ്ഥാനം നേടിയ അഭിനന്ദ് നാടകത്തിലും മത്സരിക്കുന്നുണ്ട്. മാനന്തവാടി ജിവിഎച്ച്എസ്എസ് അധ്യാപകനായ സഹദേവന്റെയും കോറോം ഹെൽത്ത് സെന്റർ നഴ്സ് മഞ്ജുഷയുടേയും മകനാണ്.