റിപ്പബ്ലിക് ദിന സംഗമവും വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധ റാലിയും
1261580
Tuesday, January 24, 2023 1:08 AM IST
മാനന്തവാടി: എരാളംമൂല ശ്രേയസ് യൂണിറ്റുകളുടെയും മലങ്കര കാത്തലിക് അസോസിയേഷൻ മാനന്തവാടി മേഖലയുടെയും ആഭിമുഖ്യത്തിൽ 26 ന് 74 -ാമത് റിപ്പബ്ലിക്ദിന സംഗമവും വന്യമൃഗ ശല്യത്തിനെതിരേ പ്രതിഷേധ റാലിയും നടത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 26 ന് രാവിലെ മാനന്തവാടി സെന്റ് തോമസ് ദേവാലയത്തിൽ ദേശീയ പതാക ഉയർത്തും. തുടർന്ന് പ്രതിഷധറാലി ആരംഭിച്ച് മാനന്തവാടി ലിറ്റിൽ ഫ്ളവർ യുപി സ്കൂളിൽ സമാപിക്കും. തുടർന്ന് 74-ാമത് റിപ്പബ്ലിക് ദിനത്തെ സൂചിപ്പിച്ചുകൊണ്ട് 74 വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിര, 74 പേരുടെ ദേശഭക്തിഗാനം, സംഘനൃത്തം എന്നിവയും നടക്കും.