മാനന്തവാടി: തൊഴിലുറപ്പു പദ്ധതി 2023-24 ആക്ഷൻ പ്ലാനിനും ലേബർ ബജറ്റിനും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗീകാരം നൽകി. 17,118 കുടുംബങ്ങൾക്ക് 10,99,162 തൊഴിൽ ദിനങ്ങൾ ലഭിക്കുന്ന വിധത്തിലാണ് ആക്ഷൻ പ്ലാൻ. 34.18 കോടി രൂപ വേതനത്തിനും 22.78 കോടി രൂപ സാധന സാമഗ്രികൾക്കും ബജറ്റിൽ വകയിരുത്തി.
പ്രസിഡന്റ ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി.പി. ഷിജി പദ്ധതി അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്മാരായ കെ.വി. വിജോൾ, പി. കല്യാണി, ജോയ്സി ഷാജു, അംഗങ്ങളായ പി. ചന്ദ്രൻ, പി.കെ. അമീൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ്, അസീസ് വാളാട്, ബി.എം. വിമല തുടങ്ങിയവർ പങ്കെടുത്തു.