പദ്മശ്രീ ചെറുവയൽ രാമനെ യൂത്ത് ലീഗ് ആദരിച്ചു
1262877
Sunday, January 29, 2023 12:02 AM IST
കൽപ്പറ്റ: പദ്മശ്രീ പുരസ്കാര ജേതാവ് ചെറുവയൽ രാമനെ കമ്മനയിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിച്ച് യൂത്ത് ലീഗ് ജില്ലാ നേതാക്കൾ ആദരിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. നവാസ്, സെക്രട്ടറി സി.എച്ച്. ഫസൽ, മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, ശിഹാബ് ആയാത്ത്, റഹിം എന്നിവരടങ്ങുന്നതായിരുന്നു യൂത്ത് ലീഗ് സംഘം. രാമനെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് എം.പി. നവാസ് ഷാൾ അണിയിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കർ, ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി എന്നിവർ രാമന് അനുമോദന സന്ദേശം അയച്ചു. പാരന്പര്യ നെല്ലിനങ്ങളുടെ സംരക്ഷണത്തിലുടെയും ജൈവകൃഷിയിലൂടെയും പദ്മശ്രീ നേട്ടത്തോളം എത്തിയ രാമൻ വയനാടിന്റെയാകെ അഭിമാനമാണെന്നു നേതാക്കൾ അനുമോദന സന്ദേശത്തിൽ പറഞ്ഞു.