തിരുനാൾ
Tuesday, January 31, 2023 12:00 AM IST
ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി തി​രു​നാ​ൾ നാ​ളെ ആ​രം​ഭി​ക്കും
മാ​ന​ന്ത​വാ​ടി: മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ക​ല്ലോ​ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ മ​ഹോ​ത്സ​വം നാ​ളെ ആ​രം​ഭി​ക്കും. 11 വ​രെ നീ​ളു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ൽ ഒ​ന്പ​തി​ന് രാ​ത്രി എ​ട്ടി​ന് മാ​ജി​ക് ഷോ, 10​ന് ആ​ഘോ​ഷ​മാ​യി തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണ​വും കോ​ഴി​ക്കോ​ട് സൃ​ഷ്ടി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ സാ​മൂ​ഹി​ക നാ​ട​ക​വും ഉ​ണ്ടാ​യി​രി​ക്കും.
തി​രു​നാ​ളി​ന്‍റെ അ​വ​സാ​ന ദി​ന​മാ​യ 11 ന് ​മാ​ന​ന്ത​വാ​ടി സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​ര​മം​ഗ​ലം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. അ​ന്നേ ദി​വ​സം നേ​ർ​ച്ച​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​ന​ന്ത​വാ​ടി പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​ജു മാ​വ​റ പ​റ​ഞ്ഞു.