കൃഷ്ണൻകുട്ടിയുടെ വീട് യൂത്ത് കോണ്ഗ്രസ് സന്ദർശിച്ചു
1264383
Friday, February 3, 2023 12:09 AM IST
പുൽപ്പള്ളി: സുൽത്താൻ ബത്തേരി കാർഷിക ഗ്രാമവികസന ബാങ്കിൽ നിന്നും കാർഷിക വായ്പ എടുത്തതിന്റെ പേരിൽ ബാങ്ക് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മാനസീക പീഡനത്തിന് ഇരയായി ആത്മഹത്യ ചെയ്ത കാൻസർ രോഗിയായ കൃഷ്ണൻ കുട്ടിയുടെ വീട് യൂത്ത് കോണ്ഗ്രസ് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം ഭാരവാഹികൾ സന്ദർശിച്ചു.
കർഷകന്റെ കുടുംബത്തിൽ നിന്നും ഒരാൾക്ക് ജോലി സ്ഥിരമായി നൽകുക, കുടുംബത്തിന്റെ സാന്പത്തിക ബാധ്യത സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളിൽ നിയമ പോരാട്ടവും സമരവും തുടങ്ങുമെന്നും നേതാക്കൾ കുടുന്പത്തിനു ഉറപ്പു നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് സിജു പൗലോസ്, പഞ്ചായത്ത് അംഗങ്ങളായ മണി പാന്പനാൽ, സോജിഷ് സോമൻ, എ.കെ. ശരത്, ലിനിഷ് ഫിലിപ്പ് എന്നിവരാണ് സന്ദർശക സംഘത്തിലുണ്ടായിരുന്നത്.