പ​ച്ച​ത്തേ​യി​ല വി​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Sunday, February 5, 2023 11:56 PM IST
ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പ​ച്ച​ത്തേ​യി​ല വി​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യി​ൽ നീ​ല​ഗി​രി ബോ​ട്ട് ലീ​ഫ് ടീ ​മാ​നു​ഫാ​ക്ച​റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി കെ. ​കു​മാ​ർ, നീ​ല​ഗി​രി മൈ​ക്രോ ആ​ൻ​ഡ് സ്മോ​ൾ ടീ ​ഗ്രോ​വേ​ഴ്സ് ആ​ൻ​ഡ് ഫാ​ർ​മേ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ർ. ധ​ർ​മ​ൻ, ദി ​യു​ണൈ​റ്റ​ഡ് നീ​ല​ഗി​രി ടീ ​എ​സ്റ്റേ​റ്റി​ലെ ഡി.​എ​സ്. പ്രീ​തം, ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ്മോ​ൾ ടീ ​ഗ്രോ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഷാ​ജി ചെ​ളി​വ​യ​ൽ, പാ​രി അ​ഗ്രോ ഇ​ൻ​ഡ​സ്ട്രീ​സ് അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ ആ​മി​ർ അ​സ്ഗ​ർ ഖാ​ൻ, ഇ​ൻ​ഡോ സെ​ർ​വ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.
ടീ ​ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഫാ​ൽ​കു​ൻ ബാ​ന​ർ​ജി​യാ​ണ് മെം​ബ​ർ സെ​ക്ര​ട്ട​റി. കോ​വി​ഡി​നു​ശേ​ഷം ടീ ​ബോ​ർ​ഡ് പ​ച്ച​ത്തേ​യി​ല വി​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​നു ഇ​ട​യാ​ക്കി​യി​രു​ന്നു.

ബൈ​ക്ക് മോ​ഷ​ണം പോ​യി

ഗൂ​ഡ​ല്ലൂ​ർ:​ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി.
ടി​എ​ൻ​എ​സ്ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ഗൂ​ഡ​ല്ലൂ​ർ മ​ങ്കു​ഴി ഉ​ദ​യ​കു​മാ​റി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.