പൊതുമുതൽ കൊള്ള: പ്രധാനമന്ത്രി മറുപടി പറയണമെന്ന്
1265571
Monday, February 6, 2023 11:58 PM IST
കൽപ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കൽപ്പറ്റ എസ്ബിഐ ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പൊതുമുതൽ എൽഐസി വഴിയും എസ്ബിഐ വഴിയും അദാനിക്ക് കൊള്ളയടിക്കാൻ സൗകര്യമൊരുക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അമിത്ഷായും ജനങ്ങളോട് മറുപടി പറയണം എന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ ഓൾ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ നടന്നത്.
കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. വിശ്വനാഥൻ, പി.കെ. ജയലക്ഷ്മി, പി.പി. ആലി, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, അഡ്വ.എൻ.കെ. വർഗീസ്, അഡ്വ.ടി.ജെ. ഐസക്ക്, വി.എ മജീദ്, കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, ബിനു തോമസ്, അഡ്വ. പി.ഡി. സജി, നജീബ് കരണി, പി. ശോഭനകുമാരി, പോൾസണ്‍ കൂവക്കൽ, ചിന്നമ്മ ജോസ്, മോയിൻ കടവൻ, പി.വി. ജോർജ്, മാണി ഫ്രാൻസിസ്, ഉമ്മർ കുണ്ടാട്ടിൽ, ശകുന്തള, കെ. മിനി തുടങ്ങിയവർ പ്രസംഗിച്ചു.