പാളാക്കര ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന്
1265782
Tuesday, February 7, 2023 11:27 PM IST
സുൽത്താൻ ബത്തേരി: നഗരസഭ പാളാക്കര ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ബത്തേരി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി. ഉപതെരഞ്ഞെടുപ് ഫെന്പ്രുവരി 28 ന് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. ജില്ലയിലെ ദേശീയ ഉത്സവമായ ബത്തേരി ശ്രീ മാരിയമ്മൻ ക്ഷേത്ര മഹോൽസവം 22 മുതൽ 28 വരെയാണ് നടത്തുന്നത്. ചരിത്ര പ്രസിദ്ധമായ താലപ്പൊലി ഘോഷയാത്രയും ഉത്സവത്തിന്റെ സമാപനവും 28 ന് ആണ്. ഗോത്രവിഭാഗത്തിൽപ്പെടുന്നവരുടെ സംഗമം കൂടിയാണ് മാരിയമ്മൻ ക്ഷേത്ര മഹോൽസവം.
വിശ്വാസികളായ വോട്ടർമാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് മണ്ഡലം കമ്മിറ്റി നിവേദനം നൽകി. മണ്ഡലം പ്രസിഡന്റ് സതീഷ് പൂതിക്കാട് അധ്യക്ഷത വഹിച്ചു. ബാബു പഴുപ്പത്തൂർ, സണ്ണി നെടുങ്കല്ലേൽ, ടി.എൽ. സാബു, അസീസ് മാടാല, സി.എ. ഗോപി, യൂനുസ് അലി, ഗഫൂർ പുളിക്കൽ, നൗഫൽ കൈപ്പഞ്ചേരി എന്നിവർ പ്രസംഗിച്ചു.