അങ്കണവാടി കലോത്സവം നടത്തി
1266131
Wednesday, February 8, 2023 11:45 PM IST
പുൽപ്പള്ളി: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് പനമരം അഡീഷണൽ ഐസിഡിഎസ് പ്രൊജക്ട് ഓഫീസിന്റെയും പുൽപ്പള്ളി പഞ്ചായത്തിന്റെയും നേതൃത്വത്തിൽ അങ്കണവാടി കുട്ടികളുടെ കലോൽസവം മലർവാടി 2023 പുൽപ്പള്ളി ടൗണ്‍ ചർച്ച് ഹാളിൽ നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ല പഞ്ചായത്തംഗങ്ങളായ ഉഷ തന്പി, ബീന ജോസ്, സുശീല, ബ്ലോക്ക് പഞ്ചായത്തംഗങളായ മേഴ്സി ബെന്നി, നിഖില പി. ആന്റണി, ലൗലി ഷാജു, രജനി ചന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി വി.ഡി. തോമസ്, ത്രേസ്യ തോമസ്, സിന്ധു എന്നിവർ പ്രസംഗിച്ചു.