ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി
Friday, March 17, 2023 11:38 PM IST
പു​ൽ​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി. ത​ന്നെ കാ​ണാ​ൻ ക​ബ​നി തീ​ര​ത്തെ വെ​ട്ട​ത്തൂ​ർ കോ​ള​നി​യി​ൽ​നി​ന്നു മ​ടാ​പ്പ​റ​ന്പി​ലെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ​ത്തി​യ ആ​ദി​വാ​സി​ക​ൾ​ക്ക് മ​മ്മൂ​ട്ടി വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​യ​ർ ആ​ൻ​ഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ മു​ഖേ​ന​യ​യാ​യി​രു​ന്നു വ​സ്ത്ര​വി​ത​ര​ണം.
28 കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്ര​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ക​ബ​നി തീ​ര​ത്തു​ള്ള വെ​ട്ട​ത്തൂ​ർ കോ​ള​നി​യി​ൽ​നി​ന്നു മൂ​പ്പ​ൻ​മാ​രാ​യ ശേ​ഖ​ര​ൻ, ദെ​ണ്ടു​ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്രി​യ ന​ട​നെ നേ​രി​ൽ​ക്കാ​ണാ​ൻ ആ​ദി​വാ​സി​ക​ൾ മ​ടാ​പ്പ​റ​ന്പി​ലെ​ത്തി​യ​ത്. മൂ​പ്പ​ൻ​മാ​ർ​ക്കും ഒ​പ്പ​മു​ള്ള​വ​ർ​ക്കും ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​ർ ലൊ​ക്കേ​ഷ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.
ഫൗ​ണ്ടേ​ഷ​ൻ മാ​നേ​ജി ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ര്യ​ൻ മ​രോ​ട്ടി​പ്പു​ഴ, സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ എ. ​ഷ​ജ്ന, ചെ​ത​ല​ത്ത് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ബ്ദു​ൾ സ​മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ലൊ​ക്കേ​ഷ​നി​ൽ വ​രാ​ത്ത കോ​ള​നി​വാ​സി​ക​ൾ​ക്ക് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ വെ​ട്ട​ത്തൂ​രി​ലെ​ത്തി​യാ​ണ് വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.