ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി
Friday, March 17, 2023 11:39 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജീ​വ​ന​ക്കാ​രി​യു​ടെ ഭാ​ർ​ത്താ​വ് ആ​ശു​പ​ത്രി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. നൂ​ൽ​പ്പു​ഴ കു​ടും​ബ​ക്ഷേ​മ കേ​ന്ദ്ര​ത്തി​ലെ ഡോ.​ദാ​ഹ​ർ മു​ഹ​മ്മ​ദി​നെ കൈ​യേ​റ്റം ചെ​യ്ത​താ​യാ​ണ് പ​രാ​തി. ആ​ശു​പ​ത്രി​ക​ൾ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി മെ​ഡി​ക്ക​ൽ സ​മ​രം ന​ട​ക്കു​ന്ന​തി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.
കൈ​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്നു ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട ഡോ​ക്ട​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ നേ​ടി. ജോ​ലി​യി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ജീ​വ​ന​ക്കാ​രി​യെ ഡോ​ക്ട​ർ താ​ക്കീ​തു​ചെ​യ്തി​രു​ന്നു.
ഇ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൈ​യേ​റ്റ​ത്തി​നു കാ​ര​ണ​മെ​ന്ന് ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം ഡോ​ക്ട​റു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ജി​വ​ന​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് അ​വ​കാ​ശ​പ്പെ​ട്ടു.