കെപിഎൽ: ഗോകുലം, കേരള യൂണൈറ്റഡ് പോരാട്ടം ഇന്ന്
1278999
Sunday, March 19, 2023 1:10 AM IST
കൽപ്പറ്റ: സോക്കർ ലൈൻ കേരള പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് കലാശപ്പോര്.
രാത്രി 7.30ന് എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിൽ ഗോകുലം കേരളയും കേരള യൂണൈറ്റഡ് എഫ്സിയുമാണ് ഏറ്റുമുട്ടുന്നത്. സെമിഫൈനലിൽ വയനാട് യുണൈറ്റഡ് എഫ്സിയെ കീഴടക്കിയാണ് കേരള യുണൈറ്റഡ് ഫൈനലിൽ എത്തിയത്. കോവളം എഫ്സിയായിരുന്നു സെമി ഫൈനലിൽ ഗോകുലത്തിന്റെ എതിരാളി.