സുൽത്താൻബത്തേരി: സുൽത്താൻബത്തേരിയിൽനിന്നു ചിരാൽ, കുടുക്കി, മൂക്കുത്തിക്കുന്ന് വഴി പാട്ടവയലിലേക്കും തിരിച്ചുമുള്ള ബസ് സർവീസ് നിർത്തലാക്കാൻ തത്പര കക്ഷികൾ നടത്തുന്ന നീക്കം പ്രതിരോധിക്കുന്നതിന് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പി.എം. ജോയി(രക്ഷാധികാരി), നെൻമേനി പഞ്ചായത്തംഗം വി.എ. അഫ്സൽ(ചെയർമാൻ), കെ. മുനീബ്, അനീഷ് ചീരാൽ, കെ.ഒ. ഷിബു(വൈസ് ചെയർമാൻമാർ), നൂൽപ്പുഴ പഞ്ചായത്തംഗം കെ.എം. സിന്ധു(ജനറൽ കണ്‍വീനർ), എം.പി. രാജൻ, സി.ബി. മനോജ്കുമാർ, സി. അബ്ദുൽ അസീസ്(ജോയിന്റ് കണ്‍വീനർ), നെൻമേനി പഞ്ചായത്തംഗം എം.എം. അജയൻ(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ബസ് സർവീസ് നിർത്തിലാക്കിയാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു.