വഴക്കിനിടെ ജ്യേഷ്ഠന്റെ അടിയേറ്റ അനുജൻ മരിച്ചു
1280843
Saturday, March 25, 2023 10:36 PM IST
കൽപ്പറ്റ: വഴക്കിനിടെ ജ്യേഷ്ഠന്റെ അടിയേറ്റ അനുജൻ മരിച്ചു. അച്ചൂരാനം അഞ്ചാംനന്പർ കോളനിയിലെ എലപ്പുള്ളിൽ ജോർജ്-ഡെയ്സി ദന്പതികളുടെ മകൻ റെനിയാണ്(34)മരിച്ചത്. സഹോദരൻ ബെന്നിയെ വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ രാത്രി മദ്യലഹരിയിലാണ് സഹോദരങ്ങൾ വഴക്കടിച്ചത്. ഇന്നലെ രാവിലെയാണ് വീട്ടിൽ മരിച്ച നിലയിൽ റെനിയെ കണ്ടെത്തിയത്. തലയിൽ മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. തർക്കത്തിനിടെ ബെന്നി ചുറ്റികയ്ക്ക് അടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബെന്നി രാവിലെ ജോലിക്ക് പോയിരുന്നു. പോലീസ് വീട്ടിലെത്തിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.