കൽപ്പറ്റ: രാഹുൽഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിക്കെതിരേ എഐസിസി നിർദേശപ്രകാരം ഇന്നു രാവിലെ 10 മുതൽ വൈകുന്നേരം നാല് വരെ ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എച്ച്ഐഎംയുപി സ്കൂൾ പരിസരത്ത് ഉപവസിക്കുമെന്ന് പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അറിയിച്ചു. സംസ്ഥാന, ജില്ലാ നേതാക്കളും ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുക്കും.