എൻജിഒ അസോസിയേഷൻ പ്രകടനവും യോഗവും നടത്തി
1280987
Saturday, March 25, 2023 11:24 PM IST
കൽപ്പറ്റ: രാഹുൽഗാന്ധിയുടെ എംപി പദവിക്ക് അയോഗ്യത കൽപ്പിച്ചതിൽ പ്രതിഷേധിച്ച് കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് മോബിഷ് പി. തോമസ് ഉദ്ഘാടനം ചെയ്തു.
ഭരണകൂടത്തിന്റെ നെറികേടുകൾക്കെതിരേ ശബ്ദിക്കുന്നവരുടെ നാവുകൾ പിഴുതെറിയുന്നത് ഫാസിസമാണെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടറി കെ.ടി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം ഇ.എസ്. ബെന്നി മുഖ്യപ്രഭാഷണം നടത്തി. സി.കെ. ജിതേഷ്, ലൈജു ചാക്കോ, ഗ്ലോറിൻ സെക്വീര, ഇ.വി. ജയൻ, ബി. സുനിൽകുമാർ, കെ.ജി. പ്രശോഭ്, എ. റഹ്മത്തുള്ള എന്നിവർ പ്രസംഗിച്ചു. കെ.സി. ജിനി, എബിൻ മാത്യു, എൻ.എസ്. സുജേഷ്, എം. ലിതിൻ, കെ.സി. എത്സി, അജോ കുര്യൻ, എ. നാജിയ, കെ. പദ്മിനി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.