വ​യ​നാ​ട്ടി​ൽ ‘ലോ​ർ​ഡ്സ് 83’ ക്രി​ക്ക​റ്റ് തീം ​റി​സോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു
Monday, March 27, 2023 12:22 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ ’ലോ​ർ​ഡ്സ്-83’ എ​ന്ന പേ​രി​ൽ ക്രി​ക്ക​റ്റ് തീം ​റി​സോ​ർ​ട്ട് തു​ട​ങ്ങു​ന്നു. മോ​റി​കാ​പ്പ് ഗ്രൂ​പ്പി​ന്‍റെ മൂ​ന്നാ​മ​ത്തെ പ്രൊ​ജ​ക്ടാ​ണ് ’ലോ​ർ​ഡ്സ്-83’.
ല​ണ്ട​നി​ലെ ലോ​ർ​ഡ്സി​ൽ 1983ൽ ​ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നേ​ടി​യ ലോ​ക​പ്പി​ന്‍റെ ഓ​ർ​മ​യ്ക്കാ​യാ​ണ് ക്രി​ക്ക​റ്റ് തീം ​റി​സോ​ർ​ട്ടി​ന് ’ലോ​ർ​ഡ്സ്-83’ എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത​ത്. കൃ​ഷ്ണ​ഗി​രി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​ണ് ലോ​ർ​ഡ്സ്-83 ത​യാ​റാ​കു​ന്ന​ത്.
പ്രൊ​ജ​ക്ട് മീ​ഡി​യ ലോ​ഞ്ചിം​ഗ് മോ​റി​കാ​പ്പ് റി​സോ​ർ​ട്ടി​ൽ 1983 ലോ​ക​ക​പ്പ് ഇ​ന്ത്യ​ൻ താ​രം ദി​ലി​പ് വെം​ഗ്സ​ർ​ക്കാ​ർ നി​ർ​വ​ഹി​ച്ചു. ’ലോ​ർ​ഡ്സ്-83’ വ​യ​നാ​ടി​നെ ലോ​ക ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് മോ​റി​കാ​പ്പ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ നി​ഷി​ൻ ത​സ്ലിം പ​റ​ഞ്ഞു.