മാനന്തവാടി അമലോൽഭവമാതാ ദേവാലയത്തിൽ അധ്യാപക ഗിൽഡ് ആരേയോപഗസ് രൂപീകരിച്ചു
1281415
Monday, March 27, 2023 12:22 AM IST
മാനന്തവാടി: മാനന്തവാടി അമലോൽഭവമാതാ ദേവാലയത്തിൽ അധ്യാപക ഗിൽഡ് ആരേയോപഗസ് രൂപീകരിച്ചു. ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ ഇടവകയിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് അധ്യാപക ഗിൽഡ് രൂപീകരിച്ചത്. കോഴിക്കോട് രൂപത മോൺസിഞ്ഞോർ ജൻസൺ പുത്തൻവീട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. മാനന്തവാടി അമലോൽഭവമാതാ ദേവാലയ വികാരി ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ 60 അധ്യാപകർ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. ഫാ. റോയ്സൺ ആന്റണി, ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡിവോണ, അനിൻ ജ്യോതി, പി.ജെ. ജാസി, ഹെൻട്രി മരിയ ദാസ്, ഷീബ വിൻസെന്റ്, റോബിൻ ബേസിൽ, നോബിഷ് ജോസ്, ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോഓഡിനേറ്റർ ഷൈനി മൈക്കിൾ, ഇടവക വിദ്യാഭ്യാസ ശുശ്രൂഷ സമിതി സെക്രട്ടറി വിപിൻ സേവ്യർ തുടങ്ങിയവർ പ്രസംഗിച്ചു.