വാ​ൾ തി​രി​കെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Thursday, March 30, 2023 12:15 AM IST
മാ​ന​ന്ത​വാ​ടി: വ​ള്ളി​യൂ​ർ​ക്കാ​വ് ഉ​ത്സ​വം ക​ഴി​ഞ്ഞ് വാ​ൾ തി​രി​കെ എ​ഴു​ന്ന​ള്ളി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. വ​ള്ളി​യൂ​ർ​ക്കാ​വ് റോ​ഡി​ലെ ശാ​ന്തി ന​ഗ​റി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. വാ​ൾ എ​ഴു​ന്ന​ള്ളി​ച്ച ക​ണ്ണ​ൻ എ​ന്ന ശ​ങ്ക​ര​നാ​രാ​യ​ണ​നാ​ണ്(31) പ​രി​ക്ക്. ഇ​ദ്ദേ​ഹ​ത്തെ മാ​ന​ന്ത​വാ​ടി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ള്ളി​യൂ​ർ​ക്കാ​വി​ൽ​നി​ന്നു മൂ​ന്നു​പേ​രാ​ണ് കാ​ൽ​ന​ട​യാ​യി വാ​ൾ പ​ള്ളി​യ​റ ക്ഷേ​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ഴു​ന്ന​ള്ളി​ച്ച​ത്. സം​ഘ​ത്തി​ലെ ര​തീ​ഷ് മാ​രാ​ർ, സു​ന്ദ​ര​ൻ എ​ന്നി​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഓ​ട്ടോ​റി​ക്ഷ നി​ർ​ത്താ​തെ പോ​യി.