‘ഹാപ്പി ഡ്രിങ്ക്സ് ഡേ’ സംഘടിപ്പിച്ചു
1282315
Thursday, March 30, 2023 12:16 AM IST
മാനന്തവാടി: ഗവ.യുപി സ്കൂളിൽ എന്ന കുട്ടികൾ തയാറാക്കിയ വിവിധതരം പാനീയങ്ങളുടെ പ്രദർശനം നടത്തി. ’ഹാപ്പി ഡ്രിങ്ക്സ് ഡേ’ എന്നു പേരിട്ടായിരുന്നു പരിപാടി. ഓരോ ഇനം പാനീയവും നിർമിക്കുന്ന രീതിയും കുട്ടികൾ പ്രദർശിപ്പിച്ചു. പഠനോത്സവവും ഇതോടൊപ്പം നടത്തി. ബിപിഒ കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ.കെ. റൈഷാദ് അധ്യക്ഷത വഹിച്ചു.
ഹെഡ്മാസ്റ്റർ കെ.ജി. ജോണ്സണ്, കെ. അനൂപ്കുമാർ, മദർ പിടിഎ പ്രസിഡന്റ് പി.ആർ. കവിത, എ. അജയകുമാർ, സിൽവിയ ജോസഫ്, ഡാലിയ ലൂക്കോസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.