യാക്കോബായ സഭയുടെ സേവന പ്രതിബദ്ധത പ്രശംസനീയം: ഒ.ആർ. കേളു എംഎൽഎ
1282694
Thursday, March 30, 2023 11:57 PM IST
നല്ലൂർനാട്: യാക്കോബായസഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളും പ്രശംസനീയമാണെന്ന് ഒ.ആർ. കേളു എംഎൽഎ പറഞ്ഞു. പാതിരിച്ചാലിൽ മലബാർ ഭദ്രാസനം നിർമിക്കുന്ന കൂട് എന്ന പേരിൽ കാൻസർ രോഗികൾക്കായി നിർമിക്കുന്ന ഗൈഡൻസ് സെന്ററിന്റെ ശിലാ സ്ഥാപന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു എംഎൽഎ. ചടങ്ങിൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ്, വൈസ് പ്രസിഡന്റ് ജംഷീറ ഷിഹാബ്,
ഭദ്രാസന സെക്രട്ടറി റവ.ഡോ. മത്തായി അതിരംപുഴ, ഫാ. ജെയിംസ് ചക്കിട്ടക്കുടി, ജില്ലാ പഞ്ചായത്തംഗം കെ. വിജയൻ, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. വിജോൾ, ഭദ്രാസന ജോയിന്റ് സെക്രട്ടറി ബേബി വാളാംങ്കോട്ട്, ജെക്സ് സെക്രട്ടറി ഫാ. ബേബി ഏലിയാസ്, ട്രഷറർ ജോണ്സണ് കോഴാലിൽ എന്നിവർ പ്രസംഗിച്ചു. കൂട് ഡയറക്ടർ ഫാ. ബിജുമോൻ ജേക്കബ് സ്വാഗതവും സെക്രട്ടറി ജോണ് ബേബി നന്ദിയും പറഞ്ഞു. ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ. എൽദോ കൂരൻ താഴത്ത് പറന്പിൽ, കെ.എം. ഷിനോജ്, ബിനു മാടേത്ത്, ബൈജു തൊണ്ടുങ്ങൽ എന്നിവർ നേതൃത്വം നൽകി.