പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു
Thursday, May 25, 2023 12:15 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗ​വ. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള വേ​ന​ൽ​ക്കാ​ല പ​രി​ശീ​ല​ന ക്യാ​ന്പ് ആ​രം​ഭി​ച്ചു. ഉൗ​ട്ടി ലോ​റ​ൻ​സ് സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക്യാ​ന്പ് ത​മി​ഴ്നാ​ട് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​പി​ൽ മ​ഹേ​ശ് പൊ​യ്യാ​മൊ​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഞ്ച് ദി​വ​സ​ത്തെ ക്യാ​ന്പാ​ണ് ന​ട​ക്കു​ന്ന​ത്. 70 ല​ക്ഷം വ​രു​ന്ന സ​ർ​ക്കാ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ 1,000 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​സ​രം ല​ഭി​ക്കു​ക. മേ​യ് മാ​സ​ത്തി​ൽ 80,000 വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ. സ്കൂ​ളു​ക​ളി​ൽ ചേ​രാ​നാ​യി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 11 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ണ്ട്. ഗ​വ. സ്കൂ​ളു​ക​ളി​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സെ​ക്ര​ട്ട​റി ഉ​ഷ, ജി​ല്ലാ ക​ള​ക്ട​ർ എ​സ്.​പി. അ​മൃ​ത്, ഉൗ​ട്ടി എം​എ​ൽ​എ ആ​ർ. ഗ​ണേ​ഷ്, ആ​ർ. സു​ധ​ൻ, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മു​നി​സ്വാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.