കൽപ്പറ്റ: ന്യൂനപക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ സൗജന്യ പിഎസ്സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴിൽ കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ. ആറ് മാസ കാലാത്തേക്കാണ് പരിശീലനം. 2023 ജൂലൈ ഒന്നിനാണു പുതിയ ബാച്ചിന്റെ ക്ലാസുകൾ ആരംഭിക്കുക. പരിശീലനം തികച്ചും സൗജന്യമായിരിക്കും. അഞ്ച് ദിവസത്തെ റഗുലർ ബാച്ചും രണ്ട് ദിവസത്തെ ഹോളിഡെ ബാച്ചുമായാണ് പരിശീലനം. എസ്എസ്എൽസിയാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.
18 വയസ് തികഞ്ഞ ക്രിസ്ത്യൻ, മുസ്ലിം, ജൈൻ മത വിഭാഗങ്ങളിലുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഒബിസി, എസ്സി, എസ്ടി എന്നിവരയും പരിഗണിക്കും. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർടിഫിക്കറ്റുകളുടെ പകർപ്പുകൾ, പാസപോർട്ട് സൈസ് ഫോട്ടൊ, ബിപിഎൽ ആണെങ്കിൽ റേഷൻ കാർഡിന്റെ കോപ്പി, വിധവ/വിവാഹ മോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിൻസിപ്പൽ, കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്, പഴയ ബസ്സ്റ്റാൻഡ് ബിൽഡിംഗ്, കൽപ്പറ്റ. എന്ന വിലാസത്തിലോ നേരിട്ടോ നൽകണം. പൂരിപ്പിച്ച അപേക്ഷ 2022 ജൂണ് 15 ന് വൈകുന്നേരം അഞ്ചിന് മുൻപായി ഓഫീസിൽ എത്തിക്കണം. അപേക്ഷാ ഫോറം ഓഫീസിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ഫോണ്: 04936 202228.